സമ്മാനങ്ങള്‍ നല്‍കുന്നതിനും വാങ്ങുന്നതിനുമെല്ലാം വാസ്തുവശങ്ങളുണ്ട്. വാസ്തുപ്രകാരം നല്‍കരുതാത്ത ചില സമ്മാനങ്ങളുമുണ്ട്. ഇവ നൽകിയാൽ നമുക്ക് തന്നെ അവസാനം പാരയായേക്കാം. ടവലുകള്‍, ഹാന്റ് കര്‍ച്ചീഫുകള്‍ എന്നിവ സമ്മാനങ്ങളായി നല്‍കാന്‍ പാടില്ലെന്നതാണ് വാസ്തു പറയുന്നത്. ഇത് നല്‍കുന്നതവും വാങ്ങുന്നവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇടയാക്കും. ഇത്തരം സമ്മാനങ്ങള്‍ വാങ്ങാതിരിയ്ക്കുകയോ വാങ്ങുകയാണെങ്കിൽ ഒരു നാണയം പകരം നല്‍കുകയും ചെയ്യുക.
അക്വേറിയം, ഫിഷ് ബൗള്‍, ഫൗണ്ടന്‍ തുടങ്ങിയ വെള്ളമുള്ളവ സമ്മാനമായി നല്‍കരുത്. ഇത് നിങ്ങളുടെ ഭാഗ്യം സമ്മാനം വാങ്ങുന്നവരിലേയ്ക്കു കൈമാറ്റം ചെയ്യപ്പെടാന്‍ വഴിയൊരുക്കും. ദൈവങ്ങളുടെ വിഗ്രഹങ്ങളും രൂപങ്ങളും ഫോട്ടോകളുമെല്ലാം സമ്മാനമായി നല്‍കുന്നതു സാധാരണയാണ്. എന്നാല്‍ ഇവ വേണ്ട വിധത്തില്‍ വാങ്ങുന്നയാള്‍ പരിപാലിച്ചില്ലെങ്കില്‍ നല്‍കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമെല്ലാം ദുര്‍ഭാഗ്യമാണ് ഫലം.
ജോലിസംബന്ധമായ സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നത് ജോലിയില്‍ നിങ്ങളുടെ ഭാഗ്യം കുറയ്ക്കും. ഇതുകൊണ്ടുതന്നെ പേന, പുസ്തകം എന്നിവ നല്‍കരുത്. മൂര്‍ച്ചയുള്ള വസ്തുക്കള്‍ യാതൊരു കാരണവശാലും ഗിഫ്റ്റായി നല്‍കരുത്. ഇവ വാങ്ങുന്നവര്‍ക്കിടയിലും നല്‍കുന്നവര്‍ക്കിടയിലും ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.
Post Your Comments