വഡോദര: സ്വവര്ഗാനുയായിയായ രാജകുമാരന് 15 ഏക്കറിലുള്ള കൊട്ടാരം സ്വവര്‍ഗാനുരാഗികളുടെ റിസോഴ്സ് സെന്ററാക്കി മാറ്റുന്നു. നര്‍മ്മദ നദിയുടെ തീരത്തായി 15 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കൊട്ടാരമാണ് സ്വവര്‍ഗാനുരാഗികളുടെ റിസോഴ്സ് സെന്ററാക്കി മാറ്റുന്നത്. രാജ്പിപ്ലയിലെ സ്വവര്‍ഗാനുരാഗിയായ രാജകുമാരന് മാനവേന്ദ്ര സിംഗ് ഗോഹില്‍ ആണ് പ്രസ്തുത തീരുമാനത്തിന് പിന്നില്‍.
ഹനുമന്തേശ്വര്‍ 1927 എന്നാണ് കൊട്ടാരത്തിന് മാനവേന്ദ്ര സിംഗ് ഇട്ടിരിക്കുന്ന പേര്. മാനവേന്ദ്രന്റെ പൂര്‍വീകര്‍ പണികഴിപ്പിച്ചതാണീ കൊട്ടാരം. ഇന്ത്യന്‍ വൈസ്രോയിയും എഴുത്തുകാരനുമായ ഇയാന്‍ ഫ്െളമിംഗ് ഇവിടെ താമസിച്ചിട്ടുണ്ട്.
രാജ്പിപ്ലയുടെ ഒടുവിലത്തെ ഭരണാധികാരി മഹാരാജ വിജയസിംഗ്ജിയാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. മാനവേന്ദ്ര സിംഗിന്റെ മുത്തശ്ശനാണ് വിജയസിംഗ്.
Post Your Comments