തിരുവനന്തപുരം: ടി പി സെന്‍കുമാറുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ. ഈ കേസില്‍ ടിപി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. സെന്‍കുമാറിന്റെ വിവാദമായ ശബ്ദരേഖ സമകാലിക മലയാളം വാരികയുടെ ലേഖകന്‍ ഹാജരാക്കിയ മൊബൈല്‍ ഫോണിലും ലാപ്ടോപിലും ഇല്ല. ലേഖകന്‍ ഹാജരാക്കിയ സിഡിയില്‍ എഡിറ്റിങ്ങുകള്‍ നടന്നതായും ഫോറന്‍സിക് കണ്ടെത്തി.
read more: ടി പി സെന്‍കുമാറിന് എതിരെ വീണ്ടും പരാതി
റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് തിരുവനന്തപുരം സിജെഎം കോടതിയിലാണ്. ലേഖനത്തില്‍ താന്‍ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് കേസില്‍ സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലേഖകന്റെ മൊഴി സെന്‍കുമാര്‍ വിവാദ പരമാര്‍ശം നടത്തിയതിന് തെളിവുണ്ടെന്നായിരുന്നു. ഇതിനെ തുടര്‍ന്നാണ് തെളിവുകള്‍ ഹാജരാക്കാന്‍ ലേഖകനോട് ആവശ്യപ്പെട്ടത്.
ഒരു മതവിഭാഗത്തിനെ കുറിച്ച് ഒരു വാരിക പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങൾ വിവാദമായത്. ക്രൈംബ്രാഞ്ചിന് കീഴിലെ സൈബര്‍ പൊലീസ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പൊലീസ് മേധാവി സ്ഥാനത്തുനിന്നും വിരമിച്ച ശേഷം ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ പാരമര്‍ശങ്ങളാണ് കേസിന് ആധാരമായത്. മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയിരുന്നു. ഇതിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചിരുന്നത്.
കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 ഉം മുസ്ലിം കുട്ടികളാണ്. 27 ശതമാനമാണ് മുസ്ലിം ജനസംഖ്യ. 48 ശതമാനത്തില്‍ താഴെയാണ് 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും. ഇതായിരുന്നു സെന്‍കുമാറിന്റെ വിവാദമായ പ്രസ്താവന.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments