Latest NewsKeralaNews

സെന്‍കുമാറും സര്‍ക്കാരും നേര്‍ക്കുനേര്‍ : ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തേയ്ക്ക് പിണറായി സര്‍ക്കാര്‍ പരിഗണിയ്ക്കില്ലെന്ന് ഉറപ്പായി :

 

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തേയ്ക്ക് പിണറായി സര്‍ക്കാര്‍ പരിഗണിയ്ക്കില്ലെന്ന് ഉറപ്പായി. ടി പി സെന്‍കുമാറിനെതിരായ പരാതികളില്‍ വിജിലന്‍സ് അന്വേഷണം ശക്തമാക്കുന്നു. വിവിധ കാലയളവുകളിലായി നടന്നതായി ഉന്നയിക്കപ്പെട്ട ആറ് പരാതികളിലാണ് വിജിലന്‍സ് പിടിമുറുക്കുന്നത്.

കെടിഡിസി മാനേജിംങ് ഡയറക്ടറായിരിക്കെ 2010-11 കാലഘട്ടത്തില്‍ ചട്ടങ്ങള്‍ മറികടന്ന് ലോണ്‍ നല്‍കിയത്, തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു സ്ഥാപനത്തിനു നല്‍കിയ വായ്പയില്‍ തിരിച്ചടവ് മുടങ്ങിയത് ,രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരിക്കെ ആര്‍ബിഐ നല്‍കിയ പരാതിയില്‍ തുടരന്വേഷണം നടത്താതെ അവഗണിച്ചത്, കോളിളക്കം സൃഷ്ടിച്ച കണിച്ചുകുളങ്ങര കൊലപാതക കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്തി അവ ഇടപാടുകാര്‍ക്ക് നല്‍കുന്നതില്‍ വരുത്തിയ വീഴ്ച തുടങ്ങി ആറ് പരാതികളിലാണ് ഇപ്പോള്‍ ദ്രുതഗതിയില്‍ അന്വേഷണം പുരോഗമിക്കുന്നത്.

കണിച്ചുകുളങ്ങര സംഭവത്തില്‍ അന്നത്തെ സോണല്‍ ഐ ജിയായിരുന്ന സെന്‍കുമാര്‍ കേസ് സമര്‍ത്ഥമായി അന്വേഷിച്ചെങ്കിലും സ്വത്ത് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ നേതാവായ ഹക്കീം 2016ലാണ് പരാതി നല്‍കിയിരുന്നത്.
കെ എസ് ആര്‍ ടി സി എംഡി ആയിരിക്കെ തമ്പാനൂര്‍ ബസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് രണ്ടു വര്‍ഷം കൂടുതലായി ദീര്‍ഘിപ്പിച്ചത് ചൂണ്ടിക്കാട്ടി പായിച്ചിറ നവാസ് നല്‍കിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button