ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക് ദേശീയ പാതകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. പ്ലാസ്റ്റിക് പതാകകള്‍ ഉപേക്ഷിക്കണമെന്നും ഫ്‌ളാഗ് കോഡ് കൃത്യമായി പാലിക്കണമെന്നുമാണ് നിര്‍ദേശം.
കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിന് പ്രതീക്ഷകളും പ്രചോദനവുമേകുന്ന ദേശീയപതാകയ്ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയേ തീരു എന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 1971ലെ നാഷണല്‍ ഓണര്‍ ആക്ടില്‍ ഫ്‌ളാഗ് കോഡ് സംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും രാജ്യത്തെ ജനനങ്ങള്‍ ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഏതെങ്കിലും വ്യക്തിയോ സംഘടനയോ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ദേശീയപതാകയെ വികലമാക്കുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, രൂപമാറ്റം വരുത്തുകയോ, നശിപ്പിക്കുകയോ, നിന്ദിക്കുകയോ, മറ്റേതെങ്കിലും തരത്തില്‍ ബഹുമാനക്കുറവ് കാണിക്കുകയോ ചെയ്‌തെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണത്.
2002ല്‍ പ്ലാസ്റ്റിക് പതാകകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പിന്നീട് വീണ്ടും പ്ലാസ്റ്റിക് പതാകകള്‍ വിപണിയിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്നത്.
Post Your Comments