Latest NewsIndiaNews

ഡാൻസ് കണ്ടുകൊണ്ടിരുന്ന കൗമാരക്കാരൻ വാള്‍ കഴുത്തില്‍കുത്തിക്കയറി മരിച്ചു

ഹൈദരാബാദ്: വിവാഹാഘോഷ ചടങ്ങിനിടെ വാള്‍പ്പയറ്റ് ഡാന്‍സ് ചെയ്യുന്നതിനിടെ ഇരുകൈകളിലും വാളുകള്‍ പിടിച്ച്‌ പാട്ടിനൊപ്പം നൃത്തം ചെയ്യുകയായിരുന്ന ഡാൻസർ ഇതിനിടെ നിയന്ത്രണം വിട്ട് കാണികള്‍ക്ക് മേല്‍ വീണ് കൗമാരക്കാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ ഷെയ്ക്പെട്ടിൽ ഒരു വിവാഹാഘോഷ ചടങ്ങിനിടെ വാളുകളുമായി 20 വയസുകാരനായ മുഹമ്മദ് ജുനൈദ് എന്ന ആൾ നടത്തിയ ഡാൻസിലായിരുന്നു അപകടമുണ്ടായത്.

മുഹമ്മദ് ജുനൈദ് നൃത്തം ചെയ്യുന്നത് നോക്കിനില്‍ക്കുകയായിരുന്നു അപകടത്തില്‍പ്പെട്ട സയിദ് ഹമീദും സുഹൃത്തുക്കളും. നിയന്ത്രണം വിട്ടു ജുനൈദ് കാണികൾക്കിടയിലേക്ക് വീണപ്പോൾ വാൾ സയിദ് ഹമീദിന്റെ കഴുത്തില്‍ കുത്തിക്കയറുകയായിരുന്നു. ഉടന്‍തന്നെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലേക്ക്ക് സയിദിനെ കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായ കുട്ടിയെ അവിടെ പ്രവേശിപ്പിച്ചില്ല.

ഒടുവില്‍ മൂന്നാമത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴേക്ക് രക്തംവാര്‍ന്ന് അവശനിലയിലായിരുന്ന സയിദ് ഹമീദ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം തികച്ചും ആകസ്മികമാണെന്നും ഇത്തരത്തില്‍ വാളുകളുമായുള്ള ആഘോഷചടങ്ങുകള്‍ക്കെതിരേ നേരത്തെ പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നാണ് പോലീസ് പറയുന്നത്. അപകടം ഉണ്ടാക്കിയ മുഹമ്മദ് ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്തു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button