
ജയിക്കാവുന്ന ന്നാം ടെസ്റ്റില്‍ ഞെട്ടിക്കുന്ന പരാജയത്തിന് കാരണങ്ങള്‍ നിരത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്ത്. നല്ല കൂട്ടുകെട്ടുകളും മികച്ച ബാറ്റിംഗ് പ്രകടനവും ഉണ്ടെങ്കില്‍ മാത്രമെ ജയിക്കാന്‍ സാധിക്കുകയുള്ളൂ. ചെറിയ സ്കോറുകള്‍ കൊണ്ട് ടീമിനെ വിജയിപ്പിക്കാനാവില്ല. ഹര്‍ദിക് പാണ്ഡ്യയ മാത്രമാണ് മികച്ച പ്രകടനം നടത്തിയതെന്നും കോഹ്ലി പറഞ്ഞു. ഫീല്‍ഡിലും ബാറ്റിംഗിലും നമ്മള്‍ വരുത്തിയ വീഴ്ചകളാണ് തോല്‍വിക്ക് കാരണം.
ന്യൂസലാന്‍ഡ്സ് പോലുള്ള പിച്ചില്‍ നല്ല സ്കോര്‍ കണ്ടെത്താന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കഴിഞ്ഞില്ലെന്നും കോഹ്ലി പറഞ്ഞു. അത്തരത്തിലുള്ള യാതൊരു പ്രകടനവും ആരില്‍ നിന്നുമുണ്ടായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 208 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 135ല്‍ പുറത്താവുകയായിരുന്നു.ഇന്ത്യയില്‍ മാത്രമല്ല വിദേശ പിച്ചുകളിലും പാണ്ഡ്യയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന് ഈ മല്‍സരത്തോടെ വ്യക്തമായി. ആദ്യ ഇന്നിംഗ്സില്‍ 93 റണ്‍സ് നേടിയ അദ്ദേഹം മികച്ച പ്രകടനമണ് നടത്തിയതെന്നും കോഹ്ലി വ്യക്തമാക്കി.
Post Your Comments