കൊല്ലം: അന്തരിച്ച നടന്‍ ജയന്‍ തന്‍റെ അച്ഛനെന്ന് അവകാശപ്പെട്ടു വന്ന യുവാവ് ഡി എൻ എ അരിശോധനക്ക് തയ്യാറാണെന്ന് അറിയിച്ചു. ജയന്‍ തന്‍റെ അച്ഛനാണെന്ന് വ്യക്തമാക്കി 2001ല്‍ മുരളി ജയന്‍ രംഗത്തെത്തിയിരുന്നെങ്കിലും വലിയ സ്വാധീനം ഉപയോഗിച്ച് മുരളിയുടെ വാദങ്ങളെ തള്ളിക്കളയുകയായിരുന്നു ജയന്‍റെ ബന്ധുക്കളെന്നാണ് യുവാവിന്റെ ആരോപണം. ഈ അടുത്തിടെ ഒരു സീരിയൽ നടി തൻ ജയന്റെ സഹോദര പുത്രിയാണെന്ന് അവകാശപ്പെട്ടിരുന്നു.
ഇതിനെ തുടർന്ന് ധാരാളം പേർ ജയൻ അച്ഛനാണ് വല്യച്ചനാണ് എന്നൊക്കെ ബന്ധുത്വം അവകാശപ്പെട്ട് വരുന്നുണ്ടെന്ന് ജയന്‍റെ അനുജന്‍റെ മകൾ ലക്ഷ്മിയും, നടനും ലക്ഷ്മിയുടെ സഹോദരനുമായ ആദിത്യനും വ്യക്തമാക്കിയിരുന്നു. തുടർന്ന് ഈ രാജ്യത്തെ ഓരോ പൌരന്റേയും ജന്മാവകാശമാണ് പിതൃത്വമെന്നും കൃഷ്ണന്‍ നായര്‍ എന്ന ജയന്‍റെ മകനായി ജനിച്ച എനിക്ക് കൃഷ്ണന്‍ നായരുടെ മകനായി തന്നെ മരിക്കണം. ഇത് എന്‍റെ ജീവിതാഭിലാഷമാണ് എന്നും അവകാശപ്പെട്ട് കൊല്ലത്ത് വിളിച്ചു ചേര്‍ത്ത പ്രസ് മീറ്റില്‍ മുരളി ജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്രങ്ങളിലും ടിവിയിലും ജയന്‍റെ മകന്‍ എന്ന് വാര്‍ത്ത വരികയും, അപ്പോഴെല്ലാം അച്ഛന്‍റെ വീട്ടുകാരുടെ സ്വാധീനം മൂലം ആ വാര്‍ത്തകള്‍ മുഖ്യധാരയിലേക്ക് എത്താതെ പോവുകയുമായിരുന്നുവെന്നാണ് മുരളി പറയുന്നത്. തന്‍റെ പിതൃത്വം തെളിയിക്കുന്നതിനെക്കുറിച്ച് ഡോക്ടര്‍മാരോട് അന്വേഷിച്ചപ്പോൾ ഡിഎന്‍എ ടെസ്റ്റ് മതിയെന്ന് സൂചിപ്പിച്ച അവര്‍, ടെസ്റ്റിനായി ജീവിച്ചിരിക്കുന്ന സഹോദരങ്ങളുടെ മക്കളുടെ ഡിഎന്‍എ എടുത്താല്‍ മതിയാകുമെന്ന്‍ പറഞ്ഞു.
അതിനായി അച്ഛന്‍റെ സഹോദര മക്കളായ കണ്ണന്‍ നായര്‍, ആദിത്യന്‍, ഡോ. ലക്ഷ്മി എന്നിവരില്‍ നിന്നും ബഹുമാനപ്പെട്ട കോടതിയുടെ അനുമതിയോടുകൂടിയും പത്ര മാധ്യമങ്ങളുടെ സാന്നിധ്യത്തിലും ഡിഎന്‍എ എടുക്കാന്‍ സഹായിക്കണമെന്നും മുരളി ജയന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments