ന്യൂ ഡല്‍ഹി ; കാമുകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട പിതാവിന് ദാരുണാന്ത്യം. നോയിഡയിലെ സെക്റ്റര്‍ – 27ൽ വിശ്വനാഥ് സാഹു ആണ് മരിച്ചത്. ഞായറാഴ്ച ആയിരുന്നു സംഭവം. പുലർച്ചെ നാല് മണിയ്ക്ക് പുറത്തുനിന്ന് ശബ്ദം കേട്ട് സാഹു എഴുന്നേറ്റു. തുടർന്ന് മകള്‍ പൂജയുടെ മുറിയുടെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടു. മുറിയിൽ പ്രവേശിപ്പിച്ചപ്പോൾ മകൾക്കൊപ്പം കാമുകനെ കാണുകയും ഇതിന്റെ പേരിൽ സാഹു വഴക്കിടുകയും ചെയ്തു. ശേഷം ഇരുവരും തമ്മിലുണ്ടായ കയ്യേറ്റത്തിനിടെ മകളുടെ കൈ തട്ടി അബദ്ധത്തില്‍ സാഹു മൂന്നാം നിലയില്‍നിന്ന് താഴെ വീഴുകയായിരുന്നു.
ശബ്ദം കേട്ട് വന്ന ഭാര്യ ഗായത്രി ഉടന്‍തന്നെ സാഹുവിനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്ന് സാഹുവിനെ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ചികിത്സയിലിരിക്കെയാണ് വിശ്വാനാഥ് സാഹു മരണത്തിന് കീഴടങ്ങിയത്.
ഭാര്യ ഗായത്രി മകള്‍ക്കും കാമുകനുമെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ പൂജയെ അറസ്റ്റ് ചെയ്തു. കാമുകന്‍ ധര്‍മേന്ദ്രയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും രെ നോയിഡയിലെ സെക്റ്റര്‍ – 20 പൊലീസ് അറിയിച്ചു.
Read also ; കണ്ണൂരില്‍ യുവാവിനെ കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തി
Post Your Comments