KeralaLatest NewsNews

കാമുകിയുടെ നിര്‍ദേശപ്രകാരം കാമുകന്‍ പര്‍ദ്ദയണിഞ്ഞ് വീട്ടിലെത്തി! എന്നാല്‍ കള്ളിപൊളിച്ചത് പെണ്‍കുട്ടിയുടെ അയല്‍വാസിയായ വീട്ടമ്മ

 

കാമുകിയെ കാണാനായി ഒരു സാഹസത്തിന് മുതിര്‍ന്ന യുവാവിന് അബദ്ധംപറ്റി. ഇക്കഴിഞ്ഞ ദിവസമാണ് കാമുകിയുടെ വീട്ടിലേയ്ക്ക് കാമുകന്‍ പര്‍ദ്ദയണിഞ്ഞ് കാമുകിയെ കാണാനെത്തിത്.

സംഭവിച്ചതിങ്ങനെ… പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാന്‍ പോയ പ്ലസ്ടുക്കാരനെ കള്ളനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ കൈയ്യോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ചു. പോഞ്ഞാശ്ശേരിയില്‍ രാവിലെ പത്തരയോടെയാണ് സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന കാമുകനാണ് കുടുക്കിലായത്. അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനായി പര്‍ദ്ദ ധരിച്ച് കൂട്ടുകാരന്റെ ബൈക്കിലെത്തിയ യുവാവിനെക്കണ്ട് അയല്‍വാസിയായ വീട്ടമ്മ പരിചയമില്ലാത്ത സ്ത്രീയെ അഭിവാദ്യം ചെയ്തു. എന്നാല്‍ വേഷം ധരിച്ചെങ്കിലും ശബ്ദത്തില്‍ മാറ്റം വരുത്താന്‍ കാമുകന്‍ മറന്നുപോയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. വീട്ടമ്മ ബഹളം വച്ചതോടെ ഓടിയ കാമുകന്‍ ആ സമയം റോഡിലൂടെ വന്ന മറ്റൊരു സുഹൃത്തിന്റെ ബൈക്കില്‍ ചാടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ കൂടി കാമുകനെ പിടികൂടുകയായിരുന്നു.

വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസ് ഇയാളെ പൊക്കി ജീപ്പിലിട്ട് കൊണ്ടുപോവുകയും ചെയ്തു. പെണ്‍കുട്ടി വിളിച്ചിട്ടാണ് ഇയാള്‍ വേഷംമാറി എത്തിയതെന്ന് പോലീസിന് മനസിലായതോടെ കാമുകന് ശക്തമായ താക്കീതും ഇരുകൂട്ടരുടെയും മാതാപിതാക്കള്‍ക്ക് ഉപദേശവും നല്‍കി കേസെടുക്കാതെ ഇയാളെ വിട്ടയക്കുകയായിരുന്നു. പര്‍ദ്ദ ഇട്ട് വരിക എന്നത് കാമുകിയുടെ തന്ത്രമെന്നാണ് സൂചന. വീട്ടില്‍ ആരെങ്കിലും എത്തിയാലും ഈ ബുദ്ധിയിലൂടെ രക്ഷപ്പെടാനായിരുന്നു നീക്കം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button