ഗാന്ധിനഗര്‍: ഗുജറാത്തിലെ ഉനയില്‍ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ച ദളിതര്‍ ബുദ്ധമതം സ്വീകരിക്കുന്നതായി റിപ്പോർട്ട്. ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കാന്‍ തീരുമാനിച്ചതായി അന്ന് മര്‍ദ്ദനമേറ്റവരിൽ ഒരാളായ വഷ്റാം സര്‍വിയ വ്യക്തമാക്കി.
ചത്ത പശുക്കളുടെ തോലുരിച്ചതിന് 2016 ജൂലൈ പതിനൊന്നിനാണ് ഉനയില്‍ ദളിതരെ ഗോസംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. തങ്ങള്‍ക്ക് മര്‍ദ്ദനമേറ്റ കേസില്‍ വിചാരണ നടത്തുന്നതിന് പ്രത്യേക കോടതി രൂപീകരിക്കുമെന്ന അന്നത്തെ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന്റെ വാക്ക് പാലിക്കപ്പെട്ടില്ലെന്ന് യുവാക്കള്‍ പറയുന്നു. സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇവർ ബുദ്ധമതം സ്വീകരിക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments