തൃശൂര്‍: അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണായക മാഫിയയെ കുറിച്ചുള്ള പ്രാധമിക അനവേഷണമാണ് ക്രൈംബ്രാഞ്ച് ആരംഭിച്ചത്. അതേസമയം ഇതേ കേസില്‍ വിജിലന്‍സിന്റെ അന്വേഷണം അതോടൊപ്പം തുടരും.
തിരുവനന്തപുരം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അധ്യാപക സംഘടനാ നേതാവ് സ്വാധീനം ചെലുത്തിയെന്ന കണ്ടെത്തലും രക്ഷിതാവ് ബാങ്ക് വഴി പണം കൈമാറിയതിന്റെ സത്യാവസ്ഥയുമാണ് ക്രൈംബ്രാഞ്ച് ആദ്യം അന്വേഷിക്കുക.
Read Also: സംസ്ഥാന സ്‌കൂള്‍ കലോത്സവം; സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം ജില്ലാ കലോത്സവത്തില്‍ മത്സരത്തലേന്ന് ഇരുപത്തിയൊന്ന് ജഡ്ജിമാരെ തിരിച്ചയക്കാനുണ്ടായ സാഹചര്യവും ചെന്നൈയില്‍ നിന്ന നൃത്തമത്സരത്തിന് വിധികര്‍ത്താക്കളായി വരുന്ന ചിലരെ കേരളത്തില്‍ നിന്നുള്ള ചിലര്‍ ഫോണില്‍ ബന്ധപ്പെട്ടതും ക്രൈബ്രാഞ്ച് അന്വേഷിക്കും.
ബാലാവകാശ കമ്മീഷന്റെ പേരില്‍ ഹാജരാക്കിയ വ്യാജ ഉത്തരവുകള്‍ കമ്മിഷശന്‍ അധ്യക്ഷ പരിശോധനയ്ക്കു ശേഷം ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.
Post Your Comments