മാഡ്രിഡ്: മണിക്കൂറുകളായി സ്‌പെയിനില്‍ തുടരുന്ന മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പരിഭ്രാന്തരായി ജനങ്ങള്‍.
സ്‌പെയിനിലെ കാസില്‍, ലിയോണ്‍ എന്നീ രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറന്‍ മേഖലകള്‍ എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം താറുമാറായി.
Read Also: ശക്തമായ മഞ്ഞുവീഴ്ചയില്‍ 13 മരണം
ഇതേത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ നിരത്തുകളില്‍ കുടുങ്ങി. 18 മണിക്കൂറിലേറെയാണ് വാഹനങ്ങള്‍ നിരത്തുകളില്‍ കുടുങ്ങിക്കിടന്നത്. ഇപ്പോഴും ഇവിടെ മഞ്ഞ് വീഴ്ച തുടരുകയാണെന്നാണ് വിവരം. നിലവില്‍ സൈനിക വിഭാഗവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവിടെ മഞ്ഞ് നീക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
Post Your Comments