ദത്ത് നല്‍കിയ കുട്ടിയെ ദമ്പതികള്‍ ക്രൂരമായി പീഡിപ്പിക്കുന്നു. സംസ്ഥാന ശിശുക്ഷേമ സമിതി ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ തിരികെ എടുത്തു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സയാന്‍ എന്ന ആറ് വയസുകാരനെയാണ് ദത്ത് നല്‍കിയ സംസ്ഥാന ശിശുക്ഷേമ സമിതി തന്നെ ഇന്നലെ തിരികെ എടുത്തത്. ബംഗാളി സ്വദേശികളും കേന്ദ്ര സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായ സോമനാഥ് മുഖ്യപാധ്യ ,ജയന്തി ദബതിമാര്‍ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ശിശുക്ഷേമ സമിതിയില്‍ നിന്നാണ് ദത്ത് എടുത്തത് .
എന്നാല്‍ ശിശുക്ഷേമ സമിതി സെക്രട്ടറി എസ് പി ദീപക്കിനോട് കുട്ടി കടുത്ത ശാരീരികമായ പീഡനത്തിന് ഇരയാവുന്നതായി നാട്ടുകാരാണ് പരാതി പെട്ടത്. ഇതോടെ ശിശുക്ഷേമസമിതി സമിതി അന്വേഷണത്തിനായി സാമൂഹ്യ പ്രവര്‍ത്തകരെ നിയോഗിച്ചു.ഇവരുടെ അന്വേഷണത്തിലും പരാതി സത്യമെന്ന് തെളിഞ്ഞതോടെ പോലീസുമായി എത്തി ഇന്നലെ കുട്ടിയെ പട്ടത്തെ ദമ്പതികളുടെ വീട്ടില്‍ നിന്ന് കൈവശപെടുത്തുകയായിരുന്നു. ദത്ത് എടുക്കല്‍ കരാര്‍ ലംഘിച്ച് കുട്ടിയെ പീഡിപ്പിച്ച ദബതിമാരുടെ പേരില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്ന് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ പറഞ്ഞു
Post Your Comments