
റാംപൂര്‍: ഒരു രൂപ നാണയത്തിന് വിലക്കേര്‍പ്പെടുത്താന്‍ ഭിക്ഷാടകരുടെ തീരുമാനം. . പുതുതായി പുറത്തിറക്കിയ ഒരു രൂപ നാണയം ഇനി ഭിക്ഷയായി സ്വീകരിക്കേണ്ടെന്നാണ് ഉത്തര്‍പ്രദേശിലെ റാംപൂരിലെ ഒരു സംഘം ഭിക്ഷാടകര്‍ തീരുമാനിച്ചത്.
ഒരു രൂപ നാണയത്തിന്റെ വലിപ്പം കുറച്ചതാണ് ഇനി നാണയം സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലെത്താന്‍ ഇവരെ പ്രേരിപ്പിച്ചത്.
ഒരു രൂപ നാണയം 50 പൈസ നാണയത്തിന്റെ അതേ വലിപ്പത്തിലാണുള്ളത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, എന്നിവരൊന്നും നാണയം എടുക്കുന്നില്ലെന്നും ഭിക്ഷാടകര്‍ വ്യക്തമാക്കുന്നു.
Post Your Comments