Latest NewsNewsIndia

‘ആധാറിൽ’ ഇനിയും ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഉണ്ടെന്ന് വാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തക

ന്യൂഡൽഹി: ആധാര്‍ വിവരങ്ങള്‍ ചോരുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്‍റെ ചെറിയഭാഗം മാത്രമാണ് പുറത്തുവിട്ടതെന്ന് മാധ്യമപ്രവര്‍ത്തക രചന ഖൈറ.ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന രചനയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ക്രൈം ബ്രാഞ്ച് സൈബർ സെല്ലിൽ ആധാർ അതോറിറ്റി ഡപ്യൂട്ടി ഡയറക്ടറാണ് പരാതി നൽകിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിക്കൽ എന്നിവയാണ് ആരോപിക്കുന്ന കുറ്റം. എന്നാൽ ഇനിയും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുണ്ടെന്ന് രചന വ്യക്തമാക്കുന്നു.

read more: ആധാര്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സംഭവം : പ്രമുഖ മാധ്യമത്തിനെതിരെ കേസ്; പ്രതിഷേധം ശക്തമാകുന്നു

ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനെ നിയമപരമായി നേരിടുമെന്നും കേസിനെ ഭയക്കുന്നില്ലെന്നും വരും ദിവസങ്ങളിലായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും രചന വ്യക്തമാക്കി. സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വീഴ്ച മനസിലാക്കി സുരക്ഷാനടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button