മലയാള സിനിമയെ ലൈംഗിക ചൂഷണ മുക്തമാക്കാനുറച്ച് സര്‍ക്കാര്‍. സമഗ്ര നയമാണ് സർക്കാർ തയ്യാറാകുന്നത്. ഇതു സംബന്ധിച്ച ബില്‍ സംസ്ഥാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തുടര്‍ന്ന് സെലക്‌ട് കമ്മിറ്റിക്കു വിശദമായ അഭിപ്രായ രൂപീകരണത്തിനു വേണ്ടി വിട്ടേക്കും. പൊതുജനങ്ങളില്‍ നിന്നും സിനിമാ മേഖലയിലുള്ളവരില്‍ നിന്നും കമ്മിറ്റി അംഗങ്ങളായ വിവിധ പാര്‍ട്ടികളുടെ എംഎല്‍എമാര്‍ കേരളമെമ്പാടും സിറ്റിംഗുകള്‍ നടത്തി ബില്ലിലെ വ്യവസ്ഥകളേക്കുറിച്ച് അഭിപ്രായം തേടും.
പിന്നീട് ബില്‍ നിയമസഭയില്‍ സെലക്‌ട് കമ്മിറ്റി റിപ്പോര്‍ട്ടോടുകൂടി അവതരിപ്പിച്ച് പാസാക്കും. സാംസ്കാരിക വകുപ്പിന്റെ പരിഗണനയിലാണ് നിയമവകുപ്പ് തയ്യാറാക്കിയ കരട് ബില്‍ ഇപ്പോള്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നതു മുതല്‍ ഇത്തരമൊരു നിയമ നിര്‍മാണത്തിനു ശ്രമം തുടങ്ങിയിരുന്നെങ്കിലും സമീപകാലത്ത് സിനിമാ മേഖലയേക്കുറിച്ചുണ്ടായ തുറന്നു പറച്ചിലുകള്‍ ഇതിന് ആക്കം കൂട്ടി.
read more: ഹവാലയും റിവേഴ്‌സ് ഹവാലയും പിടിമുറുക്കുന്ന മലയാള സിനിമാരംഗം
സിനിമാ മേഖലയില്‍ നിയമ പ്രകാരം തൊഴിലിടങ്ങളില്‍ രൂപീകരിക്കേണ്ട ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി (ഐസിസി)കള്‍ പോലും ഇല്ല. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നേരത്തേ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു സി സി) നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ ഐസിസി രൂപീകരണത്തിനു സാങ്കേതികമായ പല പരിമിതികളുമുണ്ട് എന്നാണ് നിയമ വിദഗ്ധരില്‍ നിന്നു സര്‍ക്കാരിനു ലഭിച്ച ഉപദേശം. ഓരോ ഷൂട്ടിംഗ് സംഘത്തെയും ഒരു തൊഴിലിടമായി പരിഗണിച്ച് അവിടെ സ്ത്രീപക്ഷ നിയമങ്ങളും തൊഴില്‍ നിയമങ്ങളും പ്രാബല്യത്തില്‍ വരുത്താനുള്ള പരിമിതിയും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
Post Your Comments