ന്യൂഡല്‍ഹി: ടെലികോം രംഗത്തെ മത്സരങ്ങള്‍ക്ക് കെഴുപ്പുകൂട്ടി റിലയന്‍സ് ജിയോ വീണ്ടും രംഗത്ത്. ഇത്തവണ ‘ഹാപ്പി ന്യൂഇയര്‍ 2018’ ഓഫറിന് കീഴില്‍ 149 രൂപയ്ക്കു പ്രതിദിനം ഒരു ജി.ബി. ഡേറ്റയാണ് വാഗ്ദാനം. നിലവിലുള്ള എല്ലാ ഒരു ജി.ബി. ഡേറ്റാ പ്ലാനുകള്‍ക്കും പ്രതിദിന പരിധി 1.5 ജി.ബിയായും ഉയര്‍ത്തി. ഇതോടൊപ്പം എല്ലാ പ്ലാനുകള്‍ക്കും 50 രൂപ വിലക്കിഴിവും പ്രഖ്യാപിച്ചു. ഒന്‍പത് മുതലാകും ഓഫറുകള്‍ പ്രാബല്യത്തില്‍ വരിക. 399 രൂപയുടെ പ്ലാനിനു 20 ശതമാനം അധിക ഡേറ്റയും രണ്ട് ആഴ്ച അധിക കാലാവധിയും നല്‍കും. നിലവില്‍ 70 ദിവസമാണ് കാലാവധി. ഇത് 84 ദിവസമായി വര്‍ധിക്കും.
ദിവസേന ഒരു ജി.ബി. ഡേറ്റ നല്‍കുന്ന കമ്പനിയുടെ പ്ലാനിന്റെ നിരക്ക് നാല് രൂപയായും കുറച്ചു. 199, 399, 459, 499 രൂപ പ്ലാനുകള്‍ക്കും 50 രൂപ കിഴിവ് ലഭിക്കും. 198, 398, 448, 498 പ്ലാനുകള്‍ക്ക് പ്രതിദിനം 1.5 ജി.ബി. ഡേറ്റ യഥാക്രമം 28, 70, 84, 91 ദിവസ കാലാവധിയില്‍ ലഭിക്കും. എല്ലാ പ്ലാനുകളിലും കോളുകളും എസ്.എം.എസുകളും സൗജന്യമായിരിക്കും. 28 ദിവസ കാലാവധിയില്‍ പ്രതിദിനം 1.2 ജി.ബി, രണ്ടു ജി.ബി. ഡേറ്റ വീതം നല്‍കുന്ന 199, 299 രൂപയുടെ പ്ലാനുകള്‍ കഴിഞ്ഞ മാസം കമ്പനി അവതരിപ്പിച്ചിരുന്നു.
Post Your Comments