Latest NewsNewsInternational

അണുബോംബിന്റെ പേരില്‍ യുഎസും ഉത്തരകൊറിയയും തമ്മില്‍ യുദ്ധമുണ്ടാകുമോ : അന്റോണിയോ വാക്വസിന്റെ പ്രവചനം ഇങ്ങനെ

മെക്‌സിക്കോ : അണുബോംബിന്റെ പേരില്‍ അമേരിക്കയും ഉത്തരകൊറിയയും നടത്തുന്ന വെല്ലുവിളിയില്‍ ഭയചകിതരായി നില്‍ക്കുന്നത് ലോകം മുഴുവനുമാണ്. എന്നാല്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്ന പ്രശസ്തനായ മെക്‌സിക്കന്‍ സ്വദേശി അന്റോണിയോ വാക്വെസ്. എല്ലാ വര്‍ഷത്തിന്റെയും ആരംഭത്തില്‍ രാഷ്ട്രീയം, സെലിബ്രിറ്റീസ്, കായികം തുടങ്ങി ലോകത്തിലെ പ്രധാനപ്പെട്ട വിഷയത്തെ സംബന്ധിച്ച് അദ്ദേഹം പ്രവചനം നടത്താറുണ്ട്. ഇപ്രകാരം പ്രവചിച്ചവയില്‍ ഭൂരിഭാഗം കാര്യങ്ങളും ഫലിച്ചിട്ടുണ്ട്.തുടര്‍ന്നാണ് ഇദ്ദേഹം ലോക പ്രശസ്തനാകാന്‍ തുടങ്ങിയത്.

നാളുകളായി തുടരുന്ന അമേരിക്ക- ഉത്തരകൊറിയ വാഗ്വാദങ്ങള്‍ അണ്വായുധ വിക്ഷേപണത്തില്‍ കലാശിക്കില്ലെന്നും. മാത്രമല്ല ഒരു ബോംബ് പോലും അന്തരീക്ഷത്തില്‍ പറക്കില്ലെന്നും ഇരുവരും തമ്മില്‍ ഒരു കരാറില്‍ ഏര്‍പ്പെടുമെന്നും അന്റോണിയോ വ്യക്തമാക്കി. കൊളംബിയന്‍ പോപ് താരം ഷക്കീറയ്ക്ക് ഇത് നല്ലവര്‍ഷമായിരിക്കില്ലെന്നും അദ്ദേഹം പ്രവചിച്ചു. സ്വരനാളിയില്‍ മുറിവേറ്റതിനാല്‍ വേള്‍ഡ് ടൂറില്‍ നിന്നും പിന്മാറിയ ഇവര്‍ ചികിത്സയിലാണ്.

ഈ പരിക്ക് ഭേദമാകുമോയെന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. വെനസ്വെലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ, ബ്രസീലിയന്‍ രാഷ്ട്രീയ നേതാവ് മൈക്കിള്‍ ടെമെര്‍, അമേരിക്കന്‍ ജയിലില്‍ കഴിയുന്ന മെക്‌സിക്കോയിലെ അധോലോക നേതാവ് ജോക്വിന്‍ ഗുസ്മാന്‍ എന്നീ മൂന്നു പേരിലൊരാളുടെ കൊലപാതകവും ഗുസ്മാന്റെ അനാരോഗ്യവും ആന്റോണിയോ പ്രവചിച്ചു. റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ജര്‍മനി സ്‌പെയിനിനെ തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ പ്രവചനങ്ങളില്‍ തെറ്റ് പറ്റിയിട്ടുമുണ്ട്.

2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോണള്‍ഡ് ട്രംപ് തോല്‍ക്കുമെന്നും അധോലോക നേതാവ് ജോക്വിന്‍ ഗുസ്മാന്‍ കൊല്ലപ്പെടുമെന്നും വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് അധികാരം നഷ്ടമാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു എന്നാല്‍ ഇത് പാളി. എന്തായാലും ഇത്തവണ അന്റോണിയോയുടെ പ്രവചനം ഫലിക്കുമോ അതോ തെറ്റുമോ എന്ന് കണ്ണും നട്ടിരിക്കുകയാണ് ലോകം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button