മെക്‌സിക്കോ: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മെക്സിക്കോയില്‍ അന്യഗ്രഹജീവികളുടേതാണെന്ന അവകാശവാദമുയര്‍ത്തി ശവശരീരത്തിന്റെ ഫോസിലുകള്‍ പ്രദര്‍ശിപ്പിച്ചത്. ഇത്തരത്തില്‍ രണ്ട് ഫോസിലുകളായിരുന്നു മെക്‌സിക്കന്‍ കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ആ ഫോസിലുകള്‍ അന്യഗ്രഹ ജീവികളുടേത് തന്നെയാണെന്ന് ഏതാണ്ട് ഉറപ്പിച്ച് ഗവേഷകരുടെ സംഘം.
Read Also: മുസ്ലീം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ല: വനിതാ സംവരണ ബില്ലിനെ എതിർത്ത് അസദുദ്ദീൻ ഒവൈസി
2017ല്‍ പെറുവിലെ കുസ്‌ക്കോയില്‍ നിന്നും കണ്ടെടുത്ത ഫോസിലുകള്‍ പ്രദര്‍ശിപ്പിച്ചതില്‍ കൃത്രിമ ഇടപെടലുകള്‍ ഇല്ലെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. അന്യഗ്രഹജീവികളുടേതെന്ന് തോന്നിപ്പിച്ചത് ഫോസിലുകളുടെ തലയോട്ടിയായിരുന്നു. ഈ തലയോട്ടി വെച്ചുപിടിപ്പിച്ചതാണെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം ഈ തലയോട്ടി ഫോസിലില്‍ കൂട്ടിച്ചേര്‍ത്തതല്ലെന്ന് പറയുന്നു. മാത്രവുമല്ല, ഫോസിലില്‍ യാതൊരു തരത്തിലുള്ള കൃത്രിമവും നടത്തിയിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍ തറപ്പിച്ചു പറയുന്നത്.
അതായത്, മെക്‌സിക്കന്‍ കോണ്‍ഗ്രസില്‍ ഫോസിലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് മാദ്ധ്യമപ്രവര്‍ത്തകനായ ജെയിം മൗസന്‍ നടത്തിയ വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് ഗവേഷകരുടെ റിപ്പോര്‍ട്ട്. മെക്സിക്കന്‍ നാവികസേനയുടെ ഹെല്‍ത്ത് സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ജോസ് സാല്‍സെയാണ് ഇതറിയിച്ചത്. ഗര്‍ഭാവസ്ഥയിലാകാം പ്രസ്തുത വ്യക്തി/അന്യഗ്രഹജീവി മരിച്ചതെന്നാണ് ഫോസിലിന്റെ ശരീരത്തിലെ മുഴ സൂചിപ്പിക്കുന്നതെന്നും ജോസ് സാല്‍സെ പറഞ്ഞു. താരതമ്യേന വളരെ കുറഞ്ഞ അളവില്‍ മാത്രം ഭൂമിയിലുള്ള കാഡ്മിയം, ഓസ്മിയം എന്നീ ഘടകങ്ങളെയും ഫോസിലില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. നീളത്തിലുള്ള തല, ഓരോ കൈകളിലും മൂന്ന് വീതം വിരലുകള്‍ എന്നിവയും ഈ ഫോസിലിന്റെ പ്രത്യേകതയാണ്.
Post Your Comments