KeralaLatest NewsNews

കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ദീപക് ബോക്‌സർ പിടിയില്‍: ഡെല്‍ഹി പൊലീസിന്റെ വലയിലായത് മെക്‌സിക്കോയിൽ നിന്ന്

മെക്‌സികോ സിറ്റി: കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ദീപക് ബോക്‌സർ ഡെല്‍ഹി പൊലീസിന്റെ പിടിയിൽ. മെക്‌സിക്കോയിൽ വച്ചാണ് ദീപകിനെ അറസ്റ്റ് ചയ്തത്. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ ഇന്ത്യയിലേക്ക് കൊണ്ട് വരും. ഡൽഹി പോലീസ് ദീപകിന്റെ തലയ്‌ക്ക് 3-ലക്ഷം രൂപ പാരിദോഷികം പ്രഖ്യാപിച്ച കുറ്റവാളിയാണ് ദീപക് ബോക്‌സർ.

ഗുണ്ടാ സംഘത്തലവന്മാരായ ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ എന്നിവരുടെ സഹായത്തോടെ ദീപക് വിദേശത്തേക്ക് കടന്നിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദീപകിനെ മെക്‌സിക്കോയിൽ നിന്ന് പിടികൂടിയത്.

ഗോഗി ഗുണ്ടാസംഘത്തിന്റെ തലവനാണ് ഇയാൾ. ബിൽഡർ അമിത് ഗുപതയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ദീപക് ഏറ്റെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button