Latest NewsIndiaNews

മലിനീകരണം ലോക നാശത്തിലേക്ക് നയിക്കുമോ? പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതിങ്ങനെ

ബെംഗലുരു: രാജ്യത്തെ 27 ശതമാനം ജനങ്ങളും മരിക്കുന്നതിന്റെ കാരണം മലിനീകരണമാണെന്ന് ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്. കര്‍ണാടകയില്‍ 40 വയസിനുമുകളിലുള്ള 38 ശതമാനം ആളുകളും മരണപ്പെടുന്ന കാരണം മലിനീകരണം കാരണമുള്ള ജീവിതശൈലിയാണെന്നാണ് പുതിയ പഠനം കണ്ടെത്തിയത്. 2017ലെ പഠന പ്രകാരം കര്‍ണാടകയില്‍ 40-69 വയസ്സിനിടയിലെ 37.2 ശതമാനവും 70 വയസ്സിനു മുകളിലുള്ള 36.8 ശതമാനവുമാണ്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ മൂലമാണ് ഇവര്‍ മരണമടയുന്നത്. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ രണ്ടാമത്തെ വലിയ കൊലയാളികളാണ്. മസ്തിഷ്‌ക രോഗങ്ങള്‍ മൂലം ഉയര്‍ന്ന മരണങ്ങള്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

വായുമലിനീകരണത്തിലെ വര്‍ധനമൂലം കാന്‍സര്‍, പ്രമേഹം, മറ്റ് അസുഖങ്ങള്‍ എന്നിവയും ഉയര്‍ന്നുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇ-വാഹനങ്ങള്‍ക്ക് മലിനീകരണം നിയന്ത്രിക്കാനും ബോധവല്‍ക്കരണം നടത്താനും ബോധവത്കരണം നടത്തുമെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ബാഗാരി ഗിരിഷ് പറഞ്ഞു. വര്‍ധിച്ചുവരുന്ന നഗരത്തിലെ മലിനീകരണം ശ്വാസകോശ സംബന്ധമായ ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗങ്ങളാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് ഗ്ലോബല്‍ ഗ്രൂപ്പ് ഹോസ്പിറ്റല്‍സ് ടെസ്റ്റ് ഫിസിഷ്യന്‍ ഡോ.നരേന്ദ്ര മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button