ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലിക്കെതിരെ മോശം പ്രയോഗം നടത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ്. രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്അയച്ചത് വെങ്കയ്യ നായിഡുവാണ്. ലോക്‌സഭാ അധ്യക്ഷന്‍ സുമിത്രാ മഹാജനോട് ഇതു സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടിട്ടുണ്ട്.
read more: ചൈന ഇന്ത്യയെ മറികടക്കുന്നു മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
രാഹുല്‍ ട്വിറ്ററില്‍ ഉപയോഗിച്ചത് ജെയ്റ്റലിക്ക് പകരം കള്ളം എന്നര്‍ത്ഥം വരുന്ന ജെയ്റ്റ്‌ലൈ(jaitlie) എന്ന പദമാണ്. രാജ്യസഭാധ്യക്ഷന്‍ ഇതേതുടര്‍ന്നാണ് രാഹുലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് അയച്ചത്. പ്രഥമ പരിശോധനയില്‍ മോശം പ്രയോഗം നടന്നിട്ടുണ്ടെന്ന് വ്യക്തമായതായും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.
ആദ്യം രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യസഭാംഗവും, ബിജെപി നേതാവുമായ ഭുപീന്ദര്‍ യാദവാണ് അവകാശ ലംഘനത്തിന് നോട്ടീസ് അയച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്റിലൂടെ രാജ്യസഭയുടെ അവകാശത്തെ ചോദ്യം ചെയ്തുവെന്നായിരുന്നു അദേഹത്തിന്റെ ആരോപണം
Post Your Comments