Latest NewsNewsIndia

യൂകോ ബാങ്കിന് സുപ്രീം കോടതിയുടെ 50 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: വ്യാജ ചെക്ക് ഉപയോഗിച്ച് പണം തട്ടിയ കേസിൽ പരാതിക്കാർക്ക് 50 ലക്ഷം നഷ്‌ടപരിഹാരം നൽകാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ആദർശ്.കെ.ഗോയൽ, ഉദയ്.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ദി ടാക്‌സ് പബ്ലിഷേഴ്‌സ് എന്ന പ്രസിദ്ധീകരണ സ്ഥാപനം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം.

Read Also: കോടതികള്‍ക്ക് പ്രായപൂർത്തിയായ സ്ത്രീകളുടെ സൂപ്പര്‍ രക്ഷാകര്‍ത്താവ് ചമയാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി

2009 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാങ്കിലെ ഒരു ജീവനക്കാരൻ ചെക്ക് മോഷ്‌ടിച്ച് 31 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് 1.5 കോടി രൂപ ആവശ്യപ്പെട്ട് സ്ഥാപനം കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button