KeralaLatest NewsNews

കെഎം മാണിയുടെ എല്‍ഡിഎഫ് പ്രവേശത്തെ എതിര്‍ത്ത് കാനം രാജേന്ദ്രന്‍

ആലപ്പുഴ: കെഎം മാണിയുടെ എല്‍ഡിഎഫ് പ്രവേശത്തെ എതിര്‍ത്ത് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. അഴിമതിക്കാരെ തൈലംപൂശി മുന്നണിയില്‍ കൊണ്ടുവരാന്‍ ആരും നോക്കേണ്ടെന്ന് കാനം പറഞ്ഞു. മുന്നണി വിട്ടുപോയവര്‍ തിരികെ വന്നാല്‍ സ്വീകരിക്കാം, എന്നാല്‍ വരാന്‍ തയ്യാറാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ സ്വീകരിക്കേണ്ടതില്ല. അഴിമതിക്കാരെ തൈലം പൂശിക്കൊണ്ടുവരാന്‍ ആരും നോക്കേണ്ടെന്നും കാനം സിപിഐഎമ്മിന് മറുപടി നല്‍കി. മാണിയെ മുന്നണിയിലെടുക്കാനുള്ള ചര്‍ച്ചകള്‍ സിപിഐഎം സജീവമാക്കിയ സാഹചര്യത്തിലാണ് കാനം നിലപാട് ആവര്‍ത്തിച്ചത്.

മുന്നണിയിലേക്ക് വരാന്‍ റെഡിയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ സ്വീകരിക്കാന്‍ സിപിഐ തയ്യാറല്ലയെന്നും കാനം വ്യക്തമാക്കി. നാട്ടിലുള്ള എല്ലാവരേയും കൂട്ടി മുന്നിണി വിപുലീകരിക്കേണ്ടതില്ല. കെഎം മാണിയുടെ എല്‍ഡിഎഫ് മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സിപിഐഎം കോട്ടയം ജില്ലാസമ്മേളനം വഴിയൊരുക്കിയ സാഹചര്യത്തിലാണ് മാണിയുടെ പ്രവേശനത്തെ എതിര്‍ത്ത് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്.

ശരിയുടെ രാഷ്ട്രീയം അംഗീകരിച്ച്‌ സിപിഐയിലേക്ക് ഒഴികിയെത്തുന്നവരെ ചിറകെട്ടി തടയാനുള്ള ശ്രമം നിലനില്‍ക്കില്ലെന്നും കാനം വ്യക്തമാക്കി. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ നടന്ന സിപിഐ ലോക്കല്‍ സമ്മേളനത്തിലായിരുന്നു കാനത്തിന്റെ പ്രതികരണം. മുതിര്‍ന്ന സിപിഐഎം നേതാവ് ടികെ പളനിയെ സിപിഐയിലേക്ക് കാനം രാജേന്ദ്രന്‍ സ്വീകരിക്കുകയും ചെയ്തു. സിപിഐക്കും സിപിഐഎമ്മിനും രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടാവാം എന്നാല്‍ സിപിഐയെ ദുര്‍ബലമാക്കി എല്‍ഡിഎഫ് ശക്തിപ്പെടുത്താമെന്ന ചിന്ത സിപിഐഎമ്മിന് വേണ്ടയെന്നും കാനം തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button