Latest NewsKeralaNews

ജിഷ്ണു പ്രണോയിയുടെ ഓർമയ്ക്ക് ഒരു വയസ് ; സിബിഐയില്‍ പ്രതീക്ഷ കൈവിടാതെ മാതാപിതാക്കൾ

കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ദുരൂഹതകള്‍ ഏറെ ബാക്കിയാക്കിയ മരണത്തിന്റെ അന്വേഷണം ഇപ്പോള്‍ സിബിഐയില്‍ എത്തിയിരിക്കുകയാണ്. ഇവിടെയെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ.

2017 ജനുവരി ഇതേ ദിവസം വൈകിട്ടാണ് ഹോസ്റ്റലിലെ ശുചി മുറിയില്‍ തോര്‍ത്ത് മുണ്ടില്‍ തൂങ്ങിയ നിലയില്‍ ജിഷ്ണു പ്രണോയിയെ കണ്ടത്. കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കോളേജ് അധികൃതര്‍ നടപടി എടുക്കുമെന്ന ഭയപ്പാടിലാണ് ജിഷ്ണു ആത്മഹത്യ ചെയ്തത് എന്നായിരുന്നു പൊലീസ് നൽകിയ മറുപടി.എന്നാല്‍ നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ ഇടിമുറിയും ചോരപ്പാടുകളും ദുരൂഹതകളിലേക്ക് വഴി തുറന്നു. വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. സ്വാശ്രയ കോളെജുകള്‍ക്ക് എതിരെ സമരകാഹളം മുഴങ്ങി.

ജിഷ്‌ണു കേസ്; സിബിഐയ്ക്ക് കോടതിയുടെ വിമർശനം

നെഹ്റു കോളെജ് അടിച്ച്‌ നിരത്തി തരിപ്പണമാക്കി.ജിഷ്ണുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നേതാക്കളുടെ ഒഴുക്കായിരുന്നു. പിന്നീട് കേസിൽ പല വഴിത്തിരുവുകളും സമരങ്ങളും ജിഷ്ണുവിന്റെ പേരിൽ ഉണ്ടായി.എന്നാൽ കുടുംബത്തിന്റെ പ്രയത്‌നത്തിനൊടുവിൽ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button