ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ അച്ചടക്ക ലംഘനം നടത്തിയ കോച്ചിനും കായിക താരങ്ങള്‍ക്കും വിലക്ക്. ഡിസംബര്‍ 28ന് ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തിനിടെ മാച്ച് ഒഫിഷ്യല്‍സിനോട് അപമര്യാദയായി പെരുമാറിയ ജോണ്‍ ഗ്രിഗറിക്കും മുംബൈ ഡല്‍ഹി മത്സരത്തിനിടെ കയ്യാങ്കളിയ്ക്ക് മുതിര്‍ന്ന ക്ലോഡിയോയ്ക്കും സെഹ്നാജിനുമെതിരെയാണ് നടപടി.
Read Also: ഐഎസ്എൽ ; നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില
ജോണ്‍ ഗ്രിഗറിക്ക് സസ്പെന്‍ഷനും നാല് ലക്ഷം രൂപയും പിഴയും ക്ലേഡിയോയ്ക്ക് മൂന്ന് ലക്ഷം രൂപയും നാല് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഷനുമാണ് നല്‍കിയത്. സെഹ്നാജിന് രണ്ട് ലക്ഷം രൂപയും രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്.
Post Your Comments