ചെറുവത്തൂർ: ബോട്ടിന്റെ എൻജിൻ തകരാർ മൂലം നാലു ദിവസം കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചു. എറണാകുളം മുനമ്പം തുറമുഖത്തുനിന്നും അഞ്ചു ദിവസം മുന്പ് മത്സ്യബന്ധനത്തിന് പോയ ’മണികണ്ഠൻ’ എന്ന ബോട്ടിൽ നിന്നാണ് ഇവരെ രക്ഷപെടുത്തിയത്. മത്സ്യബന്ധനത്തിനിടയിൽ ബോട്ടിന്റെ എൻജിൻ കേടാകുകയും പുറംകടലിൽ കുടുങ്ങിപ്പോകുകയുമായിരുന്നു.
Read Also: മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു ; തീരദേശം കൂടുതൽ ആശങ്കയിൽ
ബോട്ട് തകരാറിലാണെന്ന് എറണാകുളത്തെ ബന്ധപ്പെട്ട അധികൃതരെ ഫോണിലൂടെ അറിയിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കാസർഗോഡ് കോസ്റ്റൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Post Your Comments