ഇസ്ലാമാബാദ്: അമേരിക്കയുടെ നടപടി ഫലം കണ്ടു ഭീകരസംഘടനകളെ പാക്കിസ്ഥാന് കരിമ്പട്ടികയില്‍പ്പെടുത്തി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയിദ് നയിക്കുന്ന ജമാഅത് ഉദ് ധവയടക്കം (ജെയുഡി നിരവധി ഭീകരസംഘടനകളെയാണ് പാക്കിസ്ഥാന് കരിമ്പട്ടികയില്‍പ്പെടുത്തിയത്. പാക്കിസ്ഥാന് വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. 72 ഗ്രൂപ്പുകളെയാണ് ഇസ്ലാമാബാദ് വിലക്കിയിരിക്കുന്നത്.
Read also ; ജയിലില്‍ കഴിയുന്ന നൂറിലേറെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് മോചിപ്പിച്ചു
അഫ്ഗാന് താലിബാന്, ഹഖാനി ശൃംഖല എന്നിവരെ ഫലപ്രദമായി നേരിടാന്‍ സഹായിക്കാതെ, ഭീകരര്‍ക്കു പാക്കിസ്ഥാന് സുരക്ഷിത താവളം ഒരുക്കുകയാണെന്നാരോപിച്ചാണ് അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തലാക്കിയത്. ഇതിനെ തുടർന്ന് ഭീകരസംഘടനകളെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ പാക്കിസ്ഥാന് തയാറാവുകയായിരുന്നു. 115 കോടി ഡോളറിന്റെ (ഏകദേശം 7,290 കോടി രൂപ) സൈനികസഹായവും ആയുധങ്ങള്‍ നല്കുന്ന നടപടികളാണ് അമേരിക്ക മരവിപ്പിച്ചത്.
Read also ; പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ തിരിച്ചടി
Post Your Comments