വാഷിംഗ്ടൺ: പാകിസ്ഥാനെതിരെ കൂടുതൽ നീക്കങ്ങളുമായി അമേരിക്ക വീണ്ടും രംഗത്ത്. ജനങ്ങളുടെ മത സ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരിൽ പാകിസ്ഥാനെ പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്താനാണ് അമേരിക്കയുടെ പുതിയ നീക്കം. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമപ്രകാരം നീരിക്ഷിക്കേണ്ട രാജ്യങ്ങളുടെ പട്ടിക പുനർനിശ്ചയിച്ചതായും സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൻ അറിയിച്ചു.
You also may read : പാകിസ്ഥാനെതിരെ നടപടി അടുത്ത 48 മണിക്കൂറിനുള്ളിൽ : അമേരിക്ക
മ്യാൻമർ, ചൈന, എറിത്രിയ, ഇറാൻ, ഉത്തരകൊറിയ, സുഡാൻ, സൗദി അറേബ്യ, താജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പാക്കിസ്ഥാനൊപ്പം പട്ടികയിലുള്ളത്. ഡിസംബർ 22നാണ് ഇതുസംബന്ധിച്ച പുതുക്കിയ പട്ടിക പുറത്തിറക്കിയത്. പാകിസ്ഥാന് നൽകിയ ധനസഹായം നിർത്തലാക്കിയതിന് പിന്നാലെയാണ് പുതിയ തന്ത്രങ്ങളുമായി അമേരിക്ക രംഗത്തെത്തിയത്. എന്നാൽ സംഭവത്തിൽ പാകിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments