Latest NewsAutomobile

ഒരുകാലത്ത് ഇന്ത്യ നിരത്തിലെ രാജാവായിരുന്ന അംബാസിഡര്‍ കാർ വീണ്ടും എത്തുന്നു

ഒരുകാലത്ത് ഇന്ത്യ നിരത്തിലെ രാജാവായിരുന്ന അംബാസിഡര്‍ കാർ വീണ്ടും എത്തുന്നു. അംബസാസിഡറിനെ ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ പ്യൂഷേ ഏറ്റെടുത്തതോടെയാണ് വീണ്ടും ഒരു തിരിച്ച് വരവിന് ഇന്ത്യയുടെ സ്വന്തം ആംബി ഒരുങ്ങുന്നത്. ഒടുവിൽ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം സികെ ബിർള ഗ്രൂപ്പിന്റെ സഹകരണത്തോടെ തമിഴ്നാട്ടിൽ നിർമാണ ശാല സ്ഥാപിച്ച് 2020 ൽ ഇന്ത്യൻ പ്രവേശനം നടത്തുന്ന പ്യുഷോ ജനപ്രിയ സെഗ്മെന്റ് എന്ന ലക്‌ഷ്യം മുന്നിൽ കണ്ടു അംബാസിഡർ എന്ന പേരിൽ തന്നെയായിരിക്കും ആദ്യ കാർ പുറത്തിറക്കുക. അംബാസിഡർ പോലൊരു ബ്രാൻഡ് നാമത്തിലൂടെ ഇന്ത്യയിൽ പ്യൂഷോയെ ജനകീയമാക്കാൻ സാധിക്കും എന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കൂടാതെ എസ്‌സി1, എസ്‌സി 2, എസ്‌സി 3 എന്നീ വാഹനങ്ങളെ പ്യൂഷോ ഇന്ത്യയിലെത്തിക്കുമെന്നും 2020–ലെ ഓട്ടോഎക്സ്പോയിൽ ഈ വാഹനങ്ങളെ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്

Read also ; ഇന്ത്യയിലെത്തുന്ന രത്തന്‍ ടാറ്റയുടെ സ്വപ്ന വാഹനത്തിന്റെ വില കേട്ട് അന്തം വിട്ട് മറ്റ് വാഹന നിര്‍മാതാക്കള്‍

ഇന്ത്യയിലേക്ക് മൂന്നാംതവണയാണ് പ്യൂഷോ  എത്തുന്നത്. പ്രീമിയർ ഓട്ടമൊബീൽസുമായുള്ള സംയുക്ത സംരംഭവുമായിട്ടായിരുന്നു(പിഎസ്എ) ആദ്യ വരവ്. പ്യൂഷോ 309’ എന്ന ഒറ്റ മോഡലിനു ശേഷം തൊണ്ണൂറുകളോടെ ഇന്ത്യൻ വിപണിയോടു കമ്പനി വിട പറഞ്ഞു. ശേഷം 2011ല്‍ രണ്ടാം തവണ ഗുജറാത്തിൽ പുതിയ പ്ലാന്‍റ് സ്ഥാപിക്കാനായി സ്ഥലം വാങ്ങിയിരുന്നെങ്കിലും പിന്നീട് പിന്മാറി. ശേഷമാണ് 2017 ഫെബ്രുവരിയിൽ അംബസാസിഡറിനെ ഏറ്റെടുത്തു കൊണ്ടാണ്  പ്യൂഷോ എത്തുന്നത്. ഇന്ത്യൻ വിപണിക്കായി വികസിപ്പിക്കുന്ന കാർ മറ്റ് ആസിയാൻ വിപണികളിലും ആഫ്രിക്കൻ വിപണികളിലും പിഎസ്എ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button