കൊച്ചി: കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്. തന്നെ ജയിലിലടയ്ക്കാൻ രമേശ് ചെന്നിത്തലയ്ക്കു കത്തെഴുതിയ എരപ്പാളിയാണ് വി.എം സുധീരനെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പറവൂര്‍ കുഞ്ഞിത്തൈ എസ് എന്‍ എല്‍ പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു വെള്ളാപ്പള്ളിയുടെ അധിക്ഷേപം.
സുകുമാരന്‍ നായര്‍ ആയിരുന്നെങ്കില്‍ സുധീരന് അങ്ങനെ ചെയ്യുമായിരുന്നോയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. എന്‍ എസ് എസ് ആസ്ഥാനമായ പെരുന്നയില്‍നിന്ന് തൊഴിച്ച് ഇറക്കിവിട്ടിട്ടും സുധീരന് ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. സുധീരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെട്ടിയിറക്കപ്പെട്ടയാളാണ്. ഇപ്പോള്‍ സുധീരനെ ആര്‍ക്കും വേണ്ട. ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും വേണ്ടാതായിട്ടുണ്ട്. സുധീരന്റെ ഇത്തരമൊരവസ്ഥ താന്‍ നേരത്തെപറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments