Latest NewsKeralaNews

റെയിൽവേ മേൽപ്പാലത്തിനു സമീപം സ്ഫോടക വസ്തുക്കൾ

കുറ്റിപ്പുറം: റെയിൽവേ മേൽപ്പാലത്തിനു സമീപം ഭാരതപ്പുഴയോടു ചേർന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കണ്ടെത്തിയത് സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുക്കളാണെന്നാണ് പ്രാഥമിക വിവരം. ഇവ മലപ്പുറം എആർ ക്യാംപിലേക്കു വിശദ പരിശോധനകൾക്കായി മാറ്റി.

read more: കേരളത്തിലേക്ക് കടത്തിയ വൻ സ്ഫോടക ശേഖരം പിടികൂടി

സൈന്യത്തെയും നാഷനൽ സെക്യൂരിറ്റി ഗാർഡിനെയും (എൻഎസ്ജി) സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button