വയനാട്: കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തു ശേഖരം ബത്തേരി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ എട്ടുമണിക്ക് മുത്തങ്ങക്കടുത്ത് തകരപ്പാടിയില്‍ വെച്ചാണ് ലോറി പിടികൂടുന്നത്. സ്ഫോടന വസ്തുക്കൾ മുൻപും ഇതുപോലെ കടത്തിയിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഉള്ളിച്ചാക്കുകൾ നിറച്ച ലോറിയിൽ ഇരുവശങ്ങളിലുമായിയാണ് സ്ഫോടന വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ലോറിയും ഇതിനെ അനുഗമിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ തൃശൂര്‍ ദേശമംഗലം സ്വദേശികളായ സത്യനേശന്, ക്ലീനര്‍ കൃഷ്ണകുമാര്‍ എന്നിവരെയും ലോറിക്കു മുന്നിലായി പൈലറ്റ് കാറില്‍ വന്നിരുന്ന തമിഴ്നാട് സ്വദേശികളായ രംഗനാഥന്, മുരളി കൃഷ്ണന് എന്നിവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നും മഞ്ചേശ്വരത്തേക്ക് സ്ഫോടന വസ്തുക്കൾ കൊണ്ടുപോകുകയായിരുന്നു എന്ന് അറസ്റ്റിലായവർ മൊഴി നൽക്കി.
ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തിയതിനു ശേഷമാണു സ്ഫോടന വസ്തുക്കൾ പുറത്തെടുത്തത്. ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍, തിരികള്‍ വെടിയുപ്പ് തുടങ്ങിയവയാണ് ലോറിയിലുള്ളതെന്ന് കസ്റ്റഡിയിലുള്ളവര്‍ മൊഴി നൽകിയിട്ടുണ്ട്.
Post Your Comments