പാകിസ്ഥാനുള്ള 1.15 ബില്യൺ ഡോളർ സാമ്പത്തിക സഹായം അമേരിക്ക താൽക്കാലികമായി തടഞ്ഞുവെച്ചതോടെ വ്യോമസേന പ്രതിസന്ധിയിൽ. അമേരിക്കയിൽ നിന്നു പാക്കിസ്ഥാൻ വാങ്ങിയ പോർവിമാനങ്ങളുടെ തുടർന്നുള്ള അറ്റകുറ്റപണികളും സോഫ്റ്റ്വെയർ അപ്ഡേഷനും പ്രതിസന്ധിയിലായിരിക്കുകയാണ്.
Read Also: പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ തിരിച്ചടി
പാകിസ്ഥാന്റെ കൈവശം 76 എഫ്–16 പോർവിമാനങ്ങളുള്ളതായാണ് സൂചന. ഈ വിമാനങ്ങളെല്ലാം 1983 ൽ വാങ്ങിയതാണ്. ഇത്രയും പഴക്കം ചെന്ന പോർവിമാനങ്ങളുടെ സോഫ്റ്റ്വെയർ അപ്ഡേഷൻ നടന്നില്ലെങ്കിൽ ഉപയോഗമില്ലാതാകും. അമേരിക്കൻ കമ്പനികൾ നിർമിക്കുന്ന പോർവിമാനങ്ങളുടെ ടെക്നോളജി ഒരിക്കലും കൈമാറ്റം നടത്താറില്ല. നിലവിൽ പാകിസ്ഥാന്റെ കൈവശമുള്ള പോർവിമാനങ്ങൾ പറക്കണമെങ്കിൽ പെന്റഗണിൽ നിന്ന് അനുമതി വേണ്ടിവരും. ഇക്കാര്യത്തിൽ തീരുമാനം അമേരിക്കയുടേതാണ്. അതേസമയം നിലവിലെ അവസ്ഥയിൽ പാകിസ്ഥാനുള്ള സാമ്പത്തിക, സൈനിക സഹായം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ഇതോടെ പാകിസ്ഥാൻ പ്രതിസന്ധിയിലായിരിക്കുകയാണ്.
Post Your Comments