ഒരാള്‍ കഞ്ചാവടിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ ഇനി നടത്തത്തില്‍ കൂടി മനസിലാക്കാം. ഒരാള്‍ നടന്നുപോയാല്‍ അയാളിലെ ചലനങ്ങള്‍ നോക്കി അയാള്‍ കഞ്ചാവടിച്ചിട്ടുണ്ടോ ഇല്ലോ എന്ന് മനസിലാക്കാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കഞ്ചാവടിച്ചിട്ടുള്ളവര്‍ കാല്‍മുട്ടുകള്‍ ചലിക്കുന്നതിനേക്കാള്‍ കൂടുതല്‍ തോളുകള്‍ ചലിപ്പിച്ചാണ് ഇങ്ങനെയുള്ളവര്‍ നടക്കുക.
Read Also: കഞ്ചാവ് ഉപയോഗിക്കുന്നവരെ സ്വാഗതം ചെയ്ത് അമേരിക്കയിലെ പ്രമുഖ സംസ്ഥാനം
കൂടാതെ ഇങ്ങനെയുള്ളവര്‍ നടക്കുമ്പോള്‍ കാലുകള്‍ക്ക് വളവും കാണും എന്നും പഠനത്തില്‍ പറയുന്നു. അങ്ങനെയുള്ളവരുടെ നടത്തത്തില്‍ കാര്യമായ മാറ്റം കാണാന്‍ സാധിക്കും എന്നും പഠനത്തില്‍ പറയുന്നു.
Read Also: കഞ്ചാവ് കൃഷി ചെയ്യാനും പഠിപ്പിക്കാനും കായിക താരം
ചലനവൈകല്യങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധരായവര്‍ക്ക് പോലും ചിലപ്പോഴൊക്കെ അതിസൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാത്രമേ ഇത്തരം വൈകല്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കൂ. എന്നാല്‍ കൂടിയ അളവില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ താരതമ്യേന എളുപ്പമാണെന്നും പഠനം കണ്ടെത്തി.
Post Your Comments