കാലിഫോര്‍ണിയ: കഞ്ചാവ് ഉപയോഗിക്കുന്നവരെ സ്വാഗതം ചെയ്ത് അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയ. ഇവിടെ പുതുവര്‍ഷത്തില്‍ കഞ്ചാവ് വില്‍പ്പന നിയമ വിധേയമാക്കി. ജനുവരി ഒന്നു മുതല്‍ തന്നെ ഇതിനായി കടകള്‍ക്ക് അനുമതിയും നല്‍കിയിരുന്നു. ഇത്തരത്തില്‍ നിരവധി കടകള്‍ ഇന്നലെ മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു.
കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി അനുമതി നല്കുന്ന യുഎസിലെ ആറാമത്തെ സംസ്ഥനമാണ് കാലിഫോര്‍ണിയ. 21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കഞ്ചാവ് വില്‍ക്കാനും വാങ്ങാനും അനുമതി നല്‍കുന്നത്. നികുതി ഈടാക്കി ലൈസന്‍സ് നല്കി കൊളറാഡോ, വാഷിംഗ്ടണ്‍, ഒറേഗണ്‍, അലാസ്ക, നെവാഡ എന്ന സംസ്ഥാനങ്ങളില്‍ നേരെത്ത തന്നെ കഞ്ചാവ് വില്ക്കാന് അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments