നെയ്യാറ്റിന്‍കര: ബോണക്കാട് മലയിൽ പുതിയ കുരിശു സ്ഥാപിക്കാൻ പോയവരെ തടഞ്ഞതിനെ തുടർന്നുള്ള സമരം വിതുരയിലേക്ക് മാറ്റാൻ നീക്കം. വിതുരയില്‍ സംസ്ഥാന പാത തടയുന്നത് അടക്കമുള്ള സമരത്തിനാണ് നീക്കം നടക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് തഹസില്‍ദാറും സഭാനേതൃത്വവുമായി സമവായ ചര്‍ച്ചനടന്നു. ചര്‍ച്ചയില്‍ 15 പേരെ കുരിശുമലയിലേക്ക് കടത്തിവിടാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും മുഴുവന്‍ വിശ്വാസികളേയും കടത്തിവിടണമെന്ന് അവര്‍ നിലപാട് എടുത്തു. 50 പേരടങ്ങുന്ന രണ്ട് സംഘങ്ങളെ കുരിശുമലയിലേക്ക് പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വനം മന്ത്രിയുമായി ചർച്ച നടത്തി നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന കുരിശ് ആരോ തകർത്തിരുന്നു. അതിനു പകരമായി പുതിയ കുരിശ് സ്ഥാപിക്കാനുള്ള നീക്കമായിരുന്നു വിശ്വാസികളെ കൂട്ടത്തോടെ പങ്കെടുപ്പിച്ചു രൂപത നടത്തിയത്.
ഇങ്ങോട്ടേക്ക് തീർത്ഥാടനം അനുവദിക്കരുതെന്നും പുതിയ കുരിശ് സ്ഥാപിക്കരുതെന്നും കോടതി ഉത്തരവ് ഉണ്ടായിരുന്നെങ്കിലും അത് ലംഘിച്ചായിരുന്നു വനഭൂമിയിലേക്ക് ഇവർ ജാഥ നടത്തിയത്.
പ്രതീകാത്മക ചിത്രം :
Post Your Comments