കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭ. ഫ്രാങ്കോ ആണ് സഭ എന്ന വ്യാഖ്യാനം തെറ്റാണെന്നും കേരള റീജ്യണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ വക്താവ് ഷാജി ജോര്‍ജ്ജ് പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സഭയ്ക്കെതിരെ യുള്ളതാണെന്ന ബിഷപ്പിന്റെ വാദം തെറ്റാണ്.ബിഷപ്പ് നേരത്തെതന്നെ രാജിവെക്കണമായിരുന്നുവെന്ന് കെആര്‍എല്‍സിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ALSO READ: കന്യാസ്ത്രീക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് പി.സി ജോര്‍ജ്
ഫ്രാങ്കോക്കെതിരായി ഉയര്‍ന്ന ആരോപണം തികച്ചും വ്യക്തിപരമാണ്. താനാണ് സഭ എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇത് കത്തോലിക്ക സഭയുടെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ്. രാജി നേരത്തെ തന്നെ വേണമായിരുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിക്കുകയായിരുന്നു ബിഷപ്പ്ചെയ്യേണ്ടിയിരുന്നത്. സഭാ പിതാവെന്ന നിലയില്‍ ബിഷപ്പ് ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മികബോധവും നീതിബോധവും വിശ്വാസ സ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments