കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരത്തിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ. വികസനത്തിന്റെ പേരില്‍ തീരദേശവാസികളുടെ വാസസ്ഥലവും ഉപജീവനമാര്‍ഗവും നഷ്ടമായിട്ട് വര്‍ഷങ്ങളായി. തുറമുഖ നിര്‍മാണത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനും മത്സ്യബന്ധനമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാനും സര്‍ക്കാര്‍ തയ്യാറാകണെമെന്ന് സിറോ മലബാര്‍ സഭ പ്രസ്താവനയില്‍ അറിയിച്ചു.
അതിജീവനത്തിനായി പൊരുതുന്ന തീരദേശവാസികളുടെ സമരത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്. കൂടാതെ ബഫര്‍സോണിലെ സുപ്രീം കോടതി വിധിയില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി. സുപ്രീം കോടതിക്ക് മുന്നില്‍ കേരള സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 1977 ന് മുമ്പ് പട്ടയം ലഭിച്ച കുടിയേറ്റ കര്‍ഷകരെ വനം കയ്യേറ്റക്കാരായി ചിത്രീകരിച്ചു.
ഇത് കുടിയേറ്റ കര്‍ഷകരോടുള്ള വെല്ലുവിളിയായിട്ടാണ് മനസിലാക്കുന്നത്. കര്‍ഷകരുടെ ആവശ്യങ്ങളോട് എന്നും വൈമുഖ്യം പുലര്‍ത്തിയിട്ടുള്ളവരാണ് വനം വകുപ്പ്. അവരെ മാത്രം ഈ കേസിന്റെ നടത്തിപ്പിനായി നിയോഗിച്ചത് തന്നെ അടിസ്ഥാനപരമായ വീഴ്ച്ചയാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൃഷി, റവന്യൂ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുന്ന സമിതിയെ കേസിന്റെ നടത്തിപ്പിനായി നിയോഗിക്കണെമന്നും സിറോ മലബാര്‍ സഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Post Your Comments