![sex rkt](/wp-content/uploads/2018/01/sex-rkt.jpg)
കാന്‍പൂര്‍•ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴംഗസംഘം ഫീല്‍ഖാന പ്രദേശത്ത് നിന്നാണ് പിടിയിലായത്. ഇവര്‍ക്കെതിരെ അനാശാസ്യത്തിന് കേസെടുത്തു.
സംഘത്തിന്റെ നടത്തിപ്പുകാരി ബര്‍ഖ മിശ്ര, നവ്ജീത് സിഗ് എന്ന ടോഫി, ഗൗരവ്, ശേഖര്‍ ഗുപ്ത എന്നിവരും മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്.
എസ്.എസ്.പി അഖിലേഷ് കുമാര്‍ മീനയുടെ ഓഫീസില്‍ ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നാല് സ്ത്രീകള്‍ അടങ്ങിയ ഏഴംഗ സംഘം ഫീല്‍ഖാനയിലെ പട്കാപൂര്‍ ഭാഗത്തെ സൂര്യ ടവറിലെ ഫ്ലാറ്റില്‍ അനാശാസ്യം നടത്തുന്നുവെന്നായിരുന്നു സന്ദേശം.
ഒരു അഭിഭാഷകന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് ബര്‍ഖ മിശ്ര വാടകയ്ക്ക് എടുക്കുകയായിരുന്നു. ബര്‍ഖയും നവ്ജീതും ചേര്‍ന്നാണ് പെണ്‍വാണിഭം നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
Post Your Comments