റിയാദ്: സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി ടൂറിസം അതോറിറ്റി. തുടക്കത്തില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ടൂറിസ്റ്റുകള്‍ക്കായിരിക്കും വിസ അനുവദിക്കുന്നത്. രാഷ്ട്രങ്ങളുടെ എണ്ണം അടുത്ത ഘട്ടത്തില്‍ വര്‍ധിപ്പിക്കുമെന്നും ടൂറിസം അതോറ്റിറ്റി വ്യക്തമാക്കി.
സൗദി ടൂറിസം അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്റെ അംഗീകാരത്തോടെയാണ് ടൂറിസം വിസ അനുവദിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ടൂറിസ്റ്റുകളെ സ്വീകരിക്കുന്നതിന് 13 സന്ദര്‍ശന സ്ഥലങ്ങളും പത്ത് മ്യൂസിയങ്ങളും സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
ഉംറ തീര്‍ഥാടകര്‍ക്ക് നിലവില്‍ അനുവദിച്ച മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്ക് പുറമെ സൗദിയിലെ ഇതര നഗരങ്ങള്‍ സന്ദര്‍ശിക്കാനും അനുമതി നല്കുന്ന ഉംറ പാക്കേജ് ടൂറിസ്റ്റ് വിസയാണ് ഇതില്‍ പ്രധാനം. മുസ്ലിമുകള്‍ക്കുള്ള ബിസിനസ് വിസിറ്റ് വിസ, മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് വിസ എന്നിവയാണ് നിലവില്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ടൂറിസ്റ്റുകള്‍ക്ക് സ്വന്തം രാജ്യത്തുവെച്ചുതന്നെ സന്ദര്‍ശന സ്ഥലങ്ങള്‍ തീരുമാനിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments