കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കുവൈത്ത്. ഒമിക്രോൺ സാന്നിധ്യം ഗൾഫ് മേഖലയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. നിലവിൽ രാജ്യത്തെ സാഹചര്യം സുസ്ഥിരമാണെന്ന് സർക്കാർ അറിയിച്ചു.
വാക്‌സിൻ എടുത്ത സ്വദേശികളും വിദേശികളും ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധരാകണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അഭ്യർത്ഥിക്കുന്നത്. ആരോഗ്യ സുരക്ഷ സംബന്ധിച്ച് അധികൃതർ നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
വാക്‌സീൻ സ്വീകരിക്കുന്നതിനൊപ്പം മാസ്‌ക് ധരിക്കുന്ന കാര്യത്തിലും എല്ലാവരും ശ്രദ്ധിക്കണമെന്ന് സർക്കാർ വക്താവ് താരീഖ് അൽ മുസറം പറഞ്ഞു. അതേസമയം ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ടൂറിസ്റ്റ് വിസ നൽകുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചു.
ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതോടെ ദിവസം 600 ലേറെ അപേക്ഷ ലഭിക്കുന്നുണ്ട്. 53 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു കുവൈത്ത് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. ടൂറിസ്റ്റ് വിസകൾക്ക് ഇനി കർശന നിയന്ത്രണങ്ങളായിക്കും ഏർപ്പെടുത്തുക.
Post Your Comments