ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ എസ്ബിഐ ഉപഭോക്താക്കളില്‍ നടത്തുന്ന പണക്കൊള്ളയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ലോക സഭയില്‍ ആവശ്യപ്പെട്ടു. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ 1,771 കോടി ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയതിനെതിരേ പല ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.
സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്നാണ് എസ്ബിഐ പണക്കൊള്ള നടത്തുന്നതെന്നും ഇതിനെതിരേ നടപടി വേണമെന്നുമാണ് അദ്ദേഹം ലോകസഭയില്‍ ഉന്നയിച്ച ആവശ്യം. എസ്ബിഐക്ക് പുറമേ മറ്റ് ബാങ്കുകളും ഇത്തരത്തില്‍ ഉപഭോക്താക്കളില്‍ നിന്നും പണം നേടിയിരുന്നു. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്ക് പ്രകാരം വിവിധ ബാങ്കുകള്‍ ഇത്തരത്തില്‍ നേടിയെടുത്തത് 2,320.96 കോടി രൂപയാണ്.
Post Your Comments