ന്യൂഡല്‍ഹി : ഫ്രാന്‍സില്‍ നിന്നും ഇന്ത്യന്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മനുഷ്യകടത്ത് സംഘം അറസ്റ്റില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ സിബിഐ ആണ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത്. റഗ്ബി താരങ്ങളെന്ന വ്യാജേനയാണ് ഇവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിദേശത്തേയ്ക്ക് കടത്തിയിരുന്നത്.
2016 ഫെബ്രുവരിയിലാണ് 25 കുട്ടികളെ റഗ്ബി ട്രെയിനിംഗിനെന്ന് പറഞ്ഞു സംഘം പാരീസിലേയ്ക്ക് കടത്തിയത്. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം ഇവരെ കാണാതാവുകയായിരുന്നു. ഇതില്‍ രണ്ട് കുട്ടികള്‍ രക്ഷ്താക്കളുടെ സമീപത്ത് തിരിച്ചെത്തിയിരുന്നു. ഡിസംബര്‍ 28നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയിലെ സഞ് ജീവ് രാജ്, വരുണ്‍ ചൗധരി എന്നിവരും ഫരീദാബാദിലെ ലളിത് ഡേവിഡ് ഡീനും ചേര്‍ന്നാണ് കുട്ടികളെ കടത്തിയത്.
13നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇരകള്‍. സംഘത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ ഇന്റര്‍പോള്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്. ഇനി 22 പെണ്‍കുട്ടികളെ കൂടി കണ്ടെത്താനുണ്ട്. സംഘം അറസ്റ്റിലായതോടെ കുട്ടികളെ കണ്ടെത്താൻ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ
Post Your Comments