Latest NewsNewsGulf

പുതിയ അഴിമതിക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ

ദുബായ്: പുതിയ അഴിമതിക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. തെറ്റായ ഡിഎഫ്എസ്എ രേഖ ഉപയോഗിച്ച് അഴിമതി നടത്തുന്നതായി ദുബായ് ഫിനാൻഷ്യൽ സർവീസസ് അഥോറിറ്റി (ഡിഎഫ്എസ്എ) വ്യക്തമാക്കി. DFSA അപേക്ഷാ ഫോമിന്റെ ഫീസ് അടയ്ക്കാൻ എത്തുന്നവരിൽ നിന്ന് വ്യാജ “ഫണ്ട് സ്റ്റാറ്റസ് റെക്കഗ്നിഷൻ സര്ട്ടിഫിക്കറ്റ്”ഉപയോഗിച്ച് ഇവർ പണം കൈക്കലാക്കുന്നുവെന്ന് അധികൃതർ പറയുന്നു.

read more:  ഈ ആഴ്ച ദുബായ് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

ഇവർ ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റിൽ DFSA ന്റെ പേരും വിലാസവും ലോഗോയും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി. കൂടാതെ ഈ സർട്ടിഫിക്കറ്റ് “ദുബായ് ഫിനാൻഷ്യൽ സർവീസസ് അഥോറിറ്റി LLC” യുടെ പകർപ്പവകാശത്തിന് വിധേയമായിരിക്കും എന്ന് അവകാശപ്പെടുന്നു. പക്ഷെ അങ്ങനെ ഒന്നില്ലെന്ന് അധികൃതർ പറയുന്നു.

read more: ഒരു ബാഗ് നിറയെ സ്വർണവും വജ്രവും തിരികെയേൽപ്പിച്ച ഇന്ത്യക്കാരനെ ആദരിച്ച് ദുബായ് പോലീസ്

ഡിഎഫ്എസ്എ ഒരു LLC (പരിമിതമായ ബാധ്യത കമ്പനി)അല്ലെന്നും ദുബായ് ഫിനാൻഷ്യൽ സർവീസസ് അഥോറിറ്റി LLC എന്ന് പേരുള്ള ഒരു കമ്പനിയും യുഎഇയിൽ ഇല്ലെന്നും ഇവർ പറയുന്നു. കൂടാതെ DFSA “ഫണ്ട് സ്റ്റാറ്റസ് റെക്കഗ്നിഷൻ സർട്ടിഫിക്കറ്റുകൾ” ഒന്നും നൽകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button