Latest NewsIndiaNews

‘യമരാജ് നിങ്ങൾക്കായി കാത്തിരിക്കുന്നു’: സ്ത്രീകളെ ശല്യം ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകി യോഗി ആദിത്യനാഥ്

ലക്നൗ: സ്ത്രീകളെ ശല്യം ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ ‘യമരാജൻ’ കാത്തിരിക്കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് പറ‍ഞ്ഞു. അംബേദ്കർ നഗറിൽ ബൈക്കിലെത്തിയ അക്രമികൾ ഷാൾ പിടിച്ച് വലിച്ചതിനെ തുടർന്ന് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന 11–ാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

‘നിയമം എല്ലാ പൗരന്മാർക്കും സംരക്ഷണം നൽകുമെന്ന് മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. റോഡിലൂടെ നടക്കുന്ന മകളെ ആരെങ്കിലും ശല്യപ്പെടുത്തിയാൽ, അടുത്ത ക്രോസ്റോഡിൽ യമരാജ് അവരെ കാത്തിരിക്കും. അവരെ യമരാജന്റെ അടുത്തേക്കു കൊണ്ടുപോകുന്നത് തടയാൻ ആർക്കും കഴിയില്ല,’ യോഗി ആദിത്യനാഥ് വ്യക്തമാക്കി.

കാമുകനൊപ്പം ജീവിക്കാൻ പാകിസ്ഥാനിലേക്കു പോയ അഞ്ജു തിരിച്ചെത്തും: വെളിപ്പെടുത്തലുമായി ഭർത്താവ് നസറുല്ല

നിയമം സംരക്ഷണത്തിനുള്ളതാണെന്നും ആരും നിയമം കയ്യിലെടുത്ത് ആരുടെയും സുരക്ഷ ലംഘിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിവേചനരഹിതമായി എല്ലാ ജനങ്ങളിലേക്കും പദ്ധതികളുടെ പ്രയോജനങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button