തിരുവനന്തപുരം: ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്നും നീന്തി എത്തിയ ‘ലുബാന്‍’ എന്നു ശാസ്ത്രജ്ഞര്‍ പേരിട്ട അറേബ്യന്‍ കൂനന്‍ തിമിംഗലം ഇപ്പോള്‍ ആലപ്പുഴയിലാണ് ഉള്ളത്. ഗോവ തീരവും പിന്നീടു കൊച്ചി തീരവും കടന്ന് 1500 കിലോമീറ്റര്‍ പിന്നിട്ടാണ് ഈ പെണ്‍തിമിംഗലം ആലപ്പുഴയിൽ എത്തിയിരിക്കുന്നത്. പ്രതിവര്‍ഷം ശരാശരി 25,000 കിലോമീറ്റര്‍ ദേശാടനം നടത്തുന്ന കൂനന്‍ തിമിംഗലത്തില്‍പ്പെട്ട ലുബാന്‍ മസീറാ ഉള്‍ക്കടലില്‍ നിന്നും കഴിഞ്ഞ ഡിസംബര്‍ 12നാണ് യാത്ര തുടങ്ങിയത്.
ലോകത്തില്‍ ഏറ്റവുമധികം ദൂരം യാത്രചെയ്യുന്ന സസ്തനികള്‍ ആണ് ഈ കൂനന്‍ തിമിംഗലങ്ങള്‍. വംശനാശ ഭീഷണി മൂലം ഐയുസിഎന്‍ റെഡ് ഡേറ്റ ബുക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവയുടെ എണ്ണം അറബിക്കടലില്‍ നൂറില്‍ താഴെ മാത്രമാണ്. കേരള തീരത്തു കോസ്റ്റ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സഹായത്തോടെ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അറേബ്യന്‍ സീ വെയില്‍ നെറ്റ്വര്‍ക്കിന്റെ ഇന്ത്യൻ പ്രതിനിധികൾ.
Post Your Comments