Latest NewsNewsInternational

ലാന്‍ഡ് ചെയ്ത ഉടന്‍ എമര്‍ജന്‍സി ഡോര്‍ തുറന്ന് വിമാനത്തിന്റെ ചിറക് വഴി ഊര്‍ന്നിറങ്ങി; യാത്രക്കാരന് സംഭവിച്ചത്

വിമാനം ഒരു മണിക്കൂര്‍ വൈകി ലാന്‍ഡ് ചെയ്തതിനാല്‍ തന്റെ കണക്ഷന്‍ ഫ്ലൈറ്റ് മിസാവുമെന്ന ഭയത്തിൽ മലാഗ എയര്‍പോര്‍ട്ടില്‍ റിയാന്‍എയര്‍ വിമാനത്തില്‍ നിന്നും ഒരു യാത്രക്കാരന്‍ എമര്‍ജന്‍സി ഡോര്‍ തുറന്ന് വിമാനത്തിന്റെ ചിറക് വഴി ഊര്‍ന്നിറങ്ങി. പോളണ്ടുകാരനായ വിക്ടര്‍ എന്ന് വില്‍ക്കുന്ന 57കാരനാണ് ഈ സാഹസം കാട്ടിയത്. ഫ്ലൈറ്റ് എഫ്‌ആര്‍8164ന്റെ ചിറക് വഴിയായിരുന്നു ഇയാള്‍ അതിസാഹസികമായി ഊര്‍ന്നിറങ്ങിയത്. ഒരു മണിക്കൂര്‍ വൈകിയെത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങണമെങ്കില്‍ മറ്റൊരു 30 മിനുറ്റ് കൂടി കാത്തിരിക്കേണ്ടി വരുമെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നായിരുന്നു വിക്ടറിന്റെ ഈ സാഹസം.

അതേസമയം ഇയാള്‍ക്ക് ആസ്തമയുടെ ഉപദ്രവമുണ്ടായിരുന്നുവെന്നും അതിനാലാണ് അയാള്‍ നിലത്തിറങ്ങാന്‍ വെപ്രാളപ്പെട്ടിരുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ഇയാള്‍ക്ക് ആസ്ത്മ കാരണം ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നതിനാല്‍ അത്യാവശ്യമായി ഓക്സിജന്‍ വേണ്ടതിനാലാണ് തിരക്കിട്ട് പുറത്തിറങ്ങിയതെന്നും ഇയാളുടെ ആവശ്യങ്ങള്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡുമാര്‍ ചെവിക്കൊടുത്തില്ലെന്നും സഹയാത്രികനായ രാജ് മിസ്ട്രി വെളിപ്പെടുത്തുന്നു. അതേസമയം
എയര്‍പോര്‍ട്ട് സുരക്ഷ ലംഘിച്ചതിനെ തുടര്‍ന്ന് എയർപോർട്ട് അധികൃതർ ഇയാൾക്കെതിരെ നടപടി എടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button