ന്യൂഡെല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസിലെ സിബിഐ പ്രത്യേക കോടതിയുടെ വിധി ഇന്ന്. റാഞ്ചി സിബിഐ പ്രത്യേക കോടതിയാണ് കേസിലെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അടക്കമുള്ളവരുടെ ശിക്ഷ വിധിക്കുക.
ലാലു പ്രസാദ്, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നത്. ഇതില്‍ ലാലു അടക്കം 16 പേര് കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ജഗനാഥ് മിശ്രയെ അടക്കം 6 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. നിലവില്‍ ബിര്‍സമുണ്ട ജയിലിലാണ് ലാലു അടക്കമുള്ള 16 പേര്.
Post Your Comments